സംസ്ഥാനത്തെ ജയിലുകളിൽ ഇനി പുരുഷ തടവുകാർക്ക് വേഷം ബർമുഡയും ടീ ഷർട്ടും, സ്ത്രീകൾക്ക് ചുരിദാർ


കോഴിക്കോട്: സംസ്ഥാനത്ത്
ജയിലിൽ ആത്മഹത്യകൾ കൂടുന്ന സാഹചര്യത്തിൽ തടവുകാരുടെ വേഷം മാറ്റുന്നു. ഇനി മുതൽ വേഷം ടീ ഷർട്ടും ബർമുഡയും ആയിരിക്കും. സ്ത്രീകൾക്ക് ചുരിദാറും.

മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാണമെന്നും പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നൽകുക.

കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയിരുന്നു. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക