വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തി കണ്ണൂർ സ്വദേശിനിക്ക് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണാന്ത്യം


മേപ്പാടി: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ സ്വദേശിനി ഷഹാന ആണ് മരിച്ചത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്.

ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ശുചുമുറിയില്‍ പോയി മടങ്ങുമ്പോള്‍ ആനയുടെ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്താനാകൂ. ഇടതുകാലിന് പരിക്കുണ്ട്. പ്രത്യക്ഷത്തില്‍ മൃതദേഹത്തില്‍ മറ്റുപരിക്കുകള്‍ ഇല്ല.

ചെമ്പ്രമലയുടെ താഴ്വാരത്ത് ഉള്‍വനത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് അപകടം. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ എത്തിക്കാനും ബുദ്ധിമുട്ടി. 8.14-ഓടെ മേപ്പാടി സ്വകാര്യാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഷഹാന മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഷഹാനയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ഒരു ഏലത്തോട്ടമാണ് എളമ്പിലേരി എസ്റ്റേറ്റ്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ടെന്റില്‍ താമസിക്കുന്ന സൗകര്യമാണ് റിസോര്‍ട്ട് ഉടമകള്‍ ഒരുക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക