മലപ്പുറം: പാണ്ടിക്കാട് വാനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുൾ ലത്തീഫ് (46), മഞ്ചേരി പുൽപ്പറ്റ വലിയകാവ് മുസ്തഫ (42) എന്ന കുഞ്ഞമണി, നറുകര ഉച്ചപ്പള്ളി മൊയ്തീൻകുട്ടി (47) എന്നിവരാണ് പിടിയിലായത്.
സ്കൂളുകളും കോളേജുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ ലഹരി കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. മേലാറ്റൂര്‍ റെയില്‍വേ ഗേറ്റിനു സമീപം വച്ചാണ് വാഹനം സഹിതം പ്രതികള്‍ പിടിയിലായത്. വാനില്‍ രഹസ്യ അറ നിര്‍മ്മിച്ച് അതിവിദഗ്ധമായാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്.