കൊടുവള്ളിയിൽ ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖ് തന്നെ; മത്സരിക്കാൻ സി.പി.എം നിർദ്ദേശം നൽകിയെന്ന് കാരാട്ട് റസാഖ്, പ്രചരണം ഉടന്‍ ആരംഭിക്കും


കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ വീണ്ടും മത്സരിക്കാൻ സി.പി.എം നിർദ്ദേശം നൽകിയെന്ന് കാരാട്ട് റസാഖ്. പ്രചരണരംഗത്ത് സജീവമാകാൻ പാർട്ടി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനം നടക്കുന്ന സമയത്താണ് പാർട്ടി നിർദ്ദേശം അറിയിച്ചത്. തനിക്കൊപ്പം നിൽക്കുന്ന ആളുകളോട് സംസാരിച്ചതിന് ശേഷം മത്സരരംഗത്തിറങ്ങുമെന്നും കാരാട്ട് റസാഖ്  മീഡിയവണിന് 
നല്കിയ അഭിമുഖത്തിൽ
പറഞ്ഞു. സി.പി.എം സ്ഥാനാർഥി നിർണയം തുടങ്ങുന്നതിന് മുമ്പാണ് കാരാട്ട് റസാഖ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

ലീഗിന്റെ ഉരുക്ക് കോട്ടയായിരുന്ന
കൊടുവള്ളി എല്‍.ഡി.എഫ് രണ്ട് വട്ടവും പിടിച്ചെടുത്തത്  ലീഗില്‍ നിന്ന് ചാടിവന്ന നേതാക്കള്‍ വഴിയാണ്. 2006ല്‍ പി.ടി.എ റഹീമും. കഴിഞ്ഞ തവണ കാരാട്ട് റസാഖും വിജയിച്ചു. സീറ്റ് നിലനിര്‍ത്താന്‍ ജനപിന്തുണ ഏറെയുള്ള റസാഖിനെ തന്നെ ആണ് ഇത്തവണയും എല്‍.ഡി.എഫ് പയറ്റുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക