കാസർകോട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച യുവാവ് മരിച്ചു


കാസര്‍കോട്: യുവതിക്ക് നേരെ ലൈംഗിക പരാക്രമം നടത്തിയെന്ന് ആരോപിച്ചു നാട്ടുകാര്‍ മര്‍ദിച്ച യുവാവ് മരിച്ചു. കാസര്‍കോട് ചെമ്മനാട് സ്വദേശി റഫീഖ് ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ആശുപത്രിയില്‍ എത്തിയ റഫീഖ് യുവതിയോടെ മോശമായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. യുവതി ഇതിനെ ചോദ്യം ചെയ്തതോടെ റഫീഖ് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടി. ഇതുകണ്ട് സമീപത്തെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ പിടികൂടുകയും ഓടിച്ചിട്ട് മര്‍ദിക്കുകയുമായിരുന്നു.

ഏകദേശം അരക്കിലോമീറ്ററോളം ദൂരം ഇയാളെ ഓടിച്ചിട്ട് മര്‍ദിച്ചതായാണ് വിവരം. മര്‍ദനമേറ്റ് റഫീഖ് കുഴഞ്ഞുവീണെങ്കിലും മര്‍ദനം തുടര്‍ന്നു. ഇതോടെ വായയില്‍ നിന്ന് നുരയും പതയും വന്ന റഫീഖിനെ ചിലര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

റഫീഖിന്റെ മൃതദേഹം നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്നാ് പോലീസ് പറയുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക