കാസർകോട് മദ്യവയസ്കൻ മർധനമേറ്റ് മരിച്ച സംഭവം ഉത്തരേന്ത്യൻ മോഡൽ ആൽക്കൂട്ട കൊലയാക്കി ചിത്രീകരിച്ച് വർഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതായി പരാതി; യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


കാസർകോട്: കാസർകോട് നഗരത്തില്‍ കഴിഞ്ഞ ദിവസം മധ്യവയസ്കന്‍ ആൾക്കാരുടെ മർദനത്തിന് ഇരയായി മരിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വർഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് കാട്ടി യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ തല്ലിക്കൊലയെന്ന രീതിയിലാണ് മരണത്തെ ചിത്രീകരിച്ചതെന്നും ഇതിലൂടെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് ഉളിയത്തടുക്കയിലെ നൗഫലിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അണങ്കൂര്‍ കൊല്ലമ്പാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്കെതിരെയാണ് കേസെടുത്തത്. 153 (എ) വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസ്.

കഴിഞ്ഞ ദിവസം ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖിനെ (48) ആള്‍കൂട്ടം ആക്രമിച്ചതിന് പിന്നാലെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ വീ‍ഡിയോയുണ്ടാക്കി പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്. ചന്ദ്രഗിരി ജംഗ്ഷനിലെ യുവാവിന്‍റെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തുകയും കമ്പ്യൂടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക