കോഴിക്കോട് ആൾമറ കെട്ടുന്നതിനിടെ കിണറിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു


പ്രതീകാത്മക ചിത്രം

കോഴിക്കോട്: ബാലുശ്ശേരി മണ്ണാംപൊയിലില്‍ ആള്‍മറ കെട്ടുന്നതിനിടെ കിണറിന്റെ വക്ക് ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. തേനങ്ങാപൊയില്‍ ശ്രീനിവാസനാണ് (49) മരിച്ചത്. മണ്ണാംപൊയില്‍ പുതുക്കുടി വിജയന്റെ വീട്ടിലെ കിണറിന് ആള്‍മറ നിര്‍മാണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. ശ്രീനിവാസനൊപ്പം മറ്റു രണ്ടു ജോലിക്കാരുമുണ്ടായിരുന്നു. കിണറിനു മുകളില്‍ പലകയിട്ട് പ്രവൃത്തി നടത്തവേ വക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കിണറില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്.

നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കിണറില്‍ നിന്നും ശ്രീനിവാസനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഷീല. മക്കള്‍: ശ്രീകാന്ത്, ശ്രീചന്ദന.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക