കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങിയവർ ബോധരഹിതരായി; രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം

പത്തനാപുരത്ത് കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങി ബോധരഹിതനായ ആളെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ് അയനിക്കോട് അനീഷ് ഭവനിൽ അനീഷ് (35) ആണ് മരിച്ചത്. വൈകിട്ട് ആറിന് പിറവന്തൂർ തച്ചക്കുളം രേഖാ മന്ദിരത്തിൽ രത്നാകരൻ്റെ വീട്ടിലാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ പ്രദേശവാസിയായ കൊച്ചു ചെറുക്കൻ (78) ആണ് ആദ്യം കിണറ്റിലിറങ്ങുന്നത്. ശ്വാസം മുട്ടി ഇയാൾ ബോധരഹിതനായതിനെ തുടർന്ന് ഇയാളെ രക്ഷിക്കാനായി രാധാകൃഷ്ണൻ എന്നയാൾ ഇറങ്ങി. ഇയാൾക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അനീഷ് ഇറങ്ങിയത്.

കൊച്ചു ചെറുക്കനെയും രാധാകൃഷ്ണനെയും നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ശേഷം കരയിലേക്ക് കയറാനുള്ള ശ്രമത്തിനിടെ അനീഷ് ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക