'ട്രാക്കിന്റെ' പ്രവര്‍ത്തനങ്ങള്‍ അനുകരണീയ മാതൃക; പ്രശംസിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ


കൊല്ലം: പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ പരിശീലനവും ബോധവത്കരണവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അനുകരണീയമായ മാതൃകയാണ് ട്രോമാ കെയര്‍ ആന്റ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്ററി(ട്രാക്ക്)ന്റേതെന്ന് മന്ത്രി കെ കെ ശൈലജ. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആര്‍ ടി ഒ മാരുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ രൂപീകരിച്ച സമിതിയായ ട്രാക്ക് വാങ്ങി നല്‍കിയ ഐ സി യു ആംബുലന്‍സിന്റെ ഉദ്ഘാടനം കലക്‌ട്രേറ്റ് അങ്കണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പരിശീലനം ലഭിച്ച ട്രാക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം എല്ലാ മേഖലകളിലും ലഭ്യമായാല്‍ ദുരന്ത മുഖങ്ങളിലെ അപകട തീവ്രത കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സേവന രംഗത്തും സജീവ ഇടപെടലുകളാണ് ട്രാക്കിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.

ദുരന്ത മേഖലയിലെ പ്രവര്‍ത്തനം, ദുരന്ത നിവാരണം സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കി പൗര•ാരുടെ സേന രൂപീകരിക്കല്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍ തുടങ്ങിയവയാണ് ട്രാക്കിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക