കൊല്ലത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം, ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തി നശിച്ചു


കൊല്ലം: കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം. ചുറ്റമ്പലത്തിന്റെ മുൻഭാഗം കത്തി നശിച്ച നിലയിലാണ്. ഇന്നു വെളുപ്പിനെ 4 മണിയോടെയാണു ചുറ്റമ്പലത്തിനു മുകളിൽനിന്നു തീ ഉയരുന്നത് ദേശീയപാതയിൽ പട്രോളിങ് നടത്തുകയായിരുന്നു പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരം ആളി കത്തുന്നതു ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഫയർഫോഴ്സിനു വിവരം നൽകി.
തുടർന്നു സമീപവാസികളുടെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്നു 5 യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തി ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചത്.

തടിയിൽ നിർമിച്ചിരിക്കുന്ന ചുറ്റമ്പലത്തിന്റെ മുൻപിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടർന്നതാകാം എന്നാണു പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക