കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം തുടരും. ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെതിരെയുള്ളയുള്ള അന്വേഷണത്തിന് നിലവിൽ ഉണ്ടായിരുന്ന അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്. കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. ലൈഫ് മിഷന് നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം.