മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമം പ്രാബല്യത്തില്‍.10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഫ്രീഡം ഓഫ് റിലീജ്യന്‍ ഓര്‍ഡിനന്‍സ് 2020 എന്നാണ് നിയമത്തിന്റെ പേര്.
ഓർഡിനൻസിന് ഗവർണർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. നിയമം പ്രാബല്യത്തിലായെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ആകര്ഷിച്ചോ തെറ്റിദ്ധരിപ്പിച്ചോ മതം മാറ്റുന്നത് തടയുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
വിവാഹത്തിനായി മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ നിര്‍ബന്ധിച്ചാണ് മതം മാറ്റിയതെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.