സ്ഥിരം മദ്യപാനിയായ മകന്റെ അതിക്രമം സഹിക്കവയ്യാതെ അമ്മ ശനിയാഴ്ച പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇത്തിന്റെ വൈരാഗ്യത്തിൽ തിങ്കളാഴ്ച രാവിലെ മദ്യപിച്ചെത്തുകയും അമ്മയെ മർദിക്കുകയുമായിരുന്നു ഉണ്ടായത്. അവശയായ ഇവരെ തള്ളി താഴെയിടുകയും ചെയ്തു. നിലത്തുവീണ ഇവരുടെ മുഖത്ത് കാല് കൊണ്ട് ചവിട്ടുകയായിരുന്നു ഉണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇവരുടെ കാഴ്ചക്ക് തകരാർ സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.