കടമ്പനാട്ടു നിന്നും കാണാതായ പതിനഞ്ചുകാരനെ കോയമ്പത്തൂരിൽ കണ്ടെത്തി


പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്ടു നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റിനോ രാജുവിനെ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ ഹോട്ടലിൽ ജോലിക്കു ചേർന്ന റിനോയെ തിരിച്ചറിഞ്ഞ മലയാളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ മാസം മുപ്പതിനാണ് പത്തനംതിട്ടയിലെ ഹോസ്റ്റലിൽ നിന്ന് ട്യൂഷൻ ക്ലാസിനു പോയ കുട്ടിയെ കാണാതായത്. റിനോ രാജു അടൂരിൽ എത്തിയതായും അവിടെ നിന്നു ആലുവയിലേക്കുള്ള ബസിൻ്റെ സമയം അന്വേഷിച്ചതായും നേരത്തെ പൊലീസിന് വിവരം കിട്ടിയിരുന്നു. റിനോ കേരളത്തിന് പുറത്തേക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസിൻ്റെ അന്വേഷണം തുടർന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക