കേരളത്തിന്റെ അഭിമാന താരം മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം


കാസർകോട്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടി മിന്നുന്ന പ്രകടം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് പൗര സ്വീകരണവും നൽകും.

തിങ്കളാഴ്ച ഉച്ചയോടെ മംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അസ്ഹറുദ്ദീനെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചു. തുടർന്ന് കാസര്‍കോട് താളിപ്പടുപ്പില്‍ നിന്ന് ജന്മനാടായ തളങ്കരയിലേക്ക് സ്വീകരിച്ചാനയിച്ചു.

അസ്ഹറുദ്ദീന്‍ ആദ്യകാലത്ത് കളിച്ചു വളര്‍ന്ന തളങ്കര ടി.സി.സി.-ടാസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പൗര സ്വീകരണം ഒരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ നാടിന്‍റെ അഭിമാന താരത്തെ കാണാനെത്തി. അസ്ഹറുദ്ദീന് ഇന്ന് വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൗര സ്വീകരണം നൽകും. പരിപാടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക