കണ്ണൂര്: മുക്കുപണ്ടം പണയംവെക്കാൻ ശ്രമിക്കവെ രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം കിഴക്കേകോട്ട സ്വദേശിയും നാറാത്ത് സരോജിനി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ എസ്. സുരേഷ് (40), പാപ്പിനിശ്ശേരി തുരുത്തി ഹൗസിൽ രതീഷ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുല്ലക്കൊടി സഹകരണബാങ്കിന്റെ നാറാത്ത് ശാഖയിൽ നാലര പവൻ തൂക്കം വരുന്ന മുക്കുപണ്ടമാണ് പ്രതികൾ പണയം വയ്ക്കാൻ ശ്രമിച്ചത്.സംശയം തോന്നിയ ബാങ്ക് അധികൃതരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.