തിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം: വീട്ടുജോലിക്കാരിയുടെ മകനായ ബിരുദ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍, കൊല നടത്തിയത് മോഷണത്തിന് വേണ്ടി


തിരുവനന്തപുരം: തിരുവല്ലത്ത് ജാന്‍ ബീവി എന്ന വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാന്‍ ബീവിയുടെ സഹായി ആയ സ്ത്രീയുടെ കൊച്ചുമകന്‍ ആയ അലക്സ് ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അലക്സ്.

മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജാന്‍ ബീവിയുടെ പക്കല്‍ നിന്നും ഇയാള്‍ കവര്‍ന്ന സ്വര്‍ണവും പണവും പോലീസ് കണ്ടെത്തി. സമീപത്തെ ഒരു ട്യൂട്ടോറിയല്‍ കോളേജ് കെട്ടിടത്തില്‍ നിന്നാണ് തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തത്. ജാന്‍ ബിവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്‌സ്. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്‌സ് കൊലപാതകം നടത്തിയത്.

മൂന്ന് ദിവസം മുമ്പാണ് ജാന്‍ ബീവിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ ജാന്‍ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ കാണാതിരുന്നതിനാല്‍ കൊലപാതകമായിരിക്കാമെന്ന് തുടക്കം മുതല്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ശക്തമായ പ്രഹരമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെ കൊലപാതകം നടന്ന സ്ഥലത്ത് വിശദ പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക