മാന്നാർ: കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (മുട്ടേൽ പള്ളി) ഈ വർഷത്തെ പ്രധാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് 10.01.2021 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. മത്തായി കുന്നിൽ നിർവ്വഹിച്ചു. ഇടവക ട്രസ്റ്റി എം. ഐ. കുര്യന്, സെക്രട്ടറി ബിനു ചാക്കോ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ഈ ദേവാലയത്തിൽ ആണ്ടുതോറും നടത്തി വരാറുള്ള *പരി. ദൈവമാതാവിന്റെ വിത്തുകള്‍ക്ക് വേണ്ടിയുള്ള പെരുന്നാളും കൺവെൻഷനും* 2021 ജനുവരി 10 മുതല്‍ 15 വരെ നടത്തപ്പെടുന്നു.
15 - ന് പെരുന്നാൾ ശുശ്രൂഷകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും