സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയില്‍ പുരോഗതി; പൂര്‍ണ സംതൃപ്‌തി രേഖപ്പെടുത്തി മെഡിക്കല്‍ സംഘം


കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്‌ടര്‍മാര്‍. കൊവിഡ് ബാധിച്ച്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ജയരാജന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുളള പ്രത്യേക ഡോക്‌ടര്‍മാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു.

ഐ സി യുവില്‍ ചികിത്സയിലുളള ജയരാജനെ പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ച മെഡിക്കല്‍ സംഘം, കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ പൂര്‍ണ സംതൃപ്‌തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക