പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്‌ഥാനാര്‍ഥികളായി മത്സരിച്ച വീട്ടമ്മയും യുവാവും ഒളിച്ചോടി


ഇരിട്ടി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്‌ഥാനാര്‍ത്ഥികളായി മത്സരിച്ച ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവും ഒളിച്ചോടിയതായി പരാതി തില്ലങ്കേരി പഞ്ചായത്തിലാണ്‌ സംഭവം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തില്ലങ്കേരി പഞ്ചായത്തില്‍ മത്സരിച്ച യുവതിയും അതേ പഞ്ചായത്തില്‍ വേറൊരു വാര്‍ഡില്‍ മത്സരിച്ച ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയായ യുവാവുമാണ്‌ കഴിഞ്ഞ ദിവസം മുങ്ങിയത്‌ ഇതേ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വേറൊരു വാര്‍ഡില്‍ യുവതിയുടെ ഭര്‍ത്താവും ബി.ജെ.പിയുടെ സ്‌ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടായിരുന്നു തെരഞ്ഞെടുപ്പു മത്സര രംഗത്ത്‌ കണ്ടു മുട്ടിയ സ്‌ഥാനാര്‍ത്ഥികളായ യുവതിയും യുവാവും പരസ്‌പ്പരം പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ പ്രേമസല്ലാപവും കൊഴുപ്പിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രേമത്തില്‍ വിജയിച്ച തങ്ങളുടെ കുട്ടികളെയും കുടുംബത്തേയും ഉപേക്ഷിച്ച്‌ ഒളിച്ചോടി.യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മുഴക്കുന്ന്‌ പോലിസിന്റെ അന്വേഷണത്തിനിടയില്‍ ഇരുവരെയും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ പിടികൂടി കോടതിയില്‍ ഹാജരാക്കി യുവാവിനൊപ്പം പോകാനാണ്‌ താല്‍പ്പര്യമെന്ന്‌ ഭര്‍തൃമതി അറിയിച്ചതോടെ ഒളിച്ചോട്ടം നാടകത്തിന്‌ തിരശീല വീണെങ്കിലും
തില്ലങ്കേരിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലും കുടുംബങ്ങളിലും ഇത്‌ വന്‍ വിവാദത്തിന്‌ തിരികൊളുത്തിയിരിക്കുകയാണ്‌

തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ കഴിഞ്ഞ മാസം മാലൂര്‍ പഞ്ചായത്തിലെ ഒരു ബി.ജെ.പി സ്‌ഥാനാര്‍ത്ഥിയായ ഭര്‍തൃമതിയായ യുവതി തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മുങ്ങിയിരുന്നു അതിന്റെ നാണക്കേട്‌ മാറും മുന്‍പേ തില്ലങ്കേരിയിലും രണ്ട്‌ ബി ജെ പി സ്‌ഥാനാര്‍ത്ഥികളായിരുന്ന പ്രവര്‍ത്തകര്‍ ഒളിച്ചോടിയത്‌ ബി.ജെ.പി യെ വെട്ടിലാക്കിയിരിക്കുകയാണ്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക