മസ്കത്ത്: ഒമാന്റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും. ഒമാന്റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടും. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്റെ കര അതിർത്തികൾ അടച്ചത്.
ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ ഒമാന്റെ കര അതിർത്തികൾ അടച്ചിടാനാണ് ഇന്ന് നടന്ന സുപ്രിം കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18ന് വൈകുന്നേരം ആറു മണി മുതലാണ് ഒമാന്റെ കര അതിർത്തികൾ അടച്ചത്. കോവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നത് സംബന്ധിച്ച സ്പെഷ്യൽ ടെക്നികൽ സംഘത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നീട്ടാൻ തീരുമാനമായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും സുപ്രിം കമ്മിറ്റി യോഗത്തിൽ അവലോകനം ചെയ്തു.