കൊച്ചി: അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെ പള്ളി വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി മൂക്കന്നൂര്‍ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ആണ് കുഞ്ഞിനെ കണ്ടത്. പള്ളിയുടെ വടക്ക് വശത്തുള്ള വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. പള്ളി ജീവനക്കാരനായ പൗലോസ് ആണ് കുഞ്ഞിനെ ആദ്യം കണ്ടത്. പള്ളി അധികൃതര്‍ ഉടന്‍ തന്നെ പോലീസിനെയും ചൈല്ഡഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിനെ അങ്കമാലി എല്‍എഫ് ആശുപത്രിയിലെ പിള്ള തൊട്ടിലില്‍ ഏല്‍പ്പിച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.