ആരുടേയും ഔദാര്യം ആവശ്യമില്ല,പൂഞ്ഞാറില്‍ വേണ്ടി വന്നാല്‍ തനിച്ച്‌ മത്സരിയ്ക്കും; നിലപാട് വ്യക്തമാക്കി- പി.സി ജോര്‍ജ്


കോട്ടയം: പൂഞ്ഞാറില്‍ വേണ്ടി വന്നാല്‍ തനിച്ച്‌ മത്സരിയ്ക്കാന്‍ തയ്യാറാണെന്നും അതിന് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും പി.സി ജോര്‍ജ് . പിസി ജോര്‍ജിന്റെ യു.ഡി.എഫ് മുന്നണി പ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തു വന്നതിനെ തുടർന്നാണ് പി.സി ജോര്‍ജിന്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിയ്‌ക്കൊപ്പം ചേരുമെന്ന കാര്യം 11-ാം തീയതി നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനിയ്ക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. യു.ഡി.എഫിന് ഒപ്പം ചേരുന്നതില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിക്കുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു .
പി.സി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ തന്നോടൊപ്പം ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും ഭാരവാഹിത്വം രാജിവെച്ച്‌ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിയ്ക്കുമെന്ന് മുന്‍ നഗരസഭാ അദ്ധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി പറഞ്ഞിരുന്നു .

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക