മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല: തിരഞ്ഞെടുപ്പിന് ശേഷം ജനപക്ഷത്തിന്റെ ശക്‌തി യുഡിഎഫ് തിരിച്ചറിയും- പി.സി ജോര്‍ജ്ജ്


പത്തനംതിട്ട: മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാർട്ടി ലീഡർ പി.സി ജോർജ് . ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം മുന്നണികൾ മനസിലാക്കുമെന്നും ജോർജ് പറഞ്ഞു.

കേരള ജനപക്ഷം പാർട്ടിയുടെ യു.ഡി.എഫ് മുന്നണി പ്രവേശം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പി.സി ജോർജ്ജിന്‍റെ പ്രതികരണം . മുന്നണി പ്രവേശനത്തിന് ആരുടെയും കാലുപിടിക്കില്ല. കോൺഗ്രസ് സമിതിയിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു നിന്നു നയിക്കണം . തന്‍റെ മുന്നണി പ്രവേശം തടയുന്നത് ആരെന്ന് അറിയില്ല . ജനപക്ഷം പാർട്ടിയുടെ കരുത്ത് തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് തിരിച്ചറിയും .

മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും മുന്നണിയിലേക്ക് താൻ വരണമെന്നാണ് പറയുന്നത്. പതിനഞ്ചു സീറ്റുകളിൽ ജനപക്ഷം പാർട്ടിക്ക് ജയപരാജയം നിർണയിക്കാനുള്ള സ്വാധീനം ഉണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് വ്യക്തമാകുമെന്നും പി.സി ജോർജ് പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക