പേരാമ്പ്ര: ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെ ആക്രമണം . പെരിഞ്ചേരി താഴ പി.ടി. മനോജി(46)നാണ് വെട്ടേറ്റത് . ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. വീടിന് സമീപം നിന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. നാലോളം ബൈക്കുകളിലായി എത്തിയ സംഘമാണ് മനോജിനെ ആക്രമിച്ചതെന്ന് പറയുന്നു. തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് വെട്ടേറ്റ മനോജിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമാണെന്നാണ് വിവരം . തെരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തോട് അനുബന്ധിച്ച് എല്‍.ഡി.എഫ് – യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സ്ഥലത്ത് സംഘര്‍ഷവും വീടുകള്‍ക്ക് നേരെ ആക്രമണവും ഉണ്ടായിരുന്നു .