നൊമ്പരപ്പെടുത്തുന്ന ആ വാർത്ത മുഖ്യമന്ത്രി പിണറായി കണ്ടു; മണിക്കൂറുകൾക്കുള്ളിൽ കള്ളൻ കൊണ്ടുപോയ സൈക്കിളിന് പകരം പുത്തന്‍ സൈക്കിളുമായി ജില്ലാ കളക്ടര്‍ സുനീഷിന്റെ വീട്ടില്‍ എത്തി


കോട്ടയം: മകന് ആശിച്ചു വാങ്ങിയ സൈക്കിള്‍ മോഷണം പോയ വിഷമത്തിലായിരുന്നു കണിച്ചേരി വീട്ടിലെ സുനീഷും കുടുംബവും എന്നാല്‍ ഭിന്നശേഷിക്കാരാനായ സുനീഷിന്റെയും കുടുംബത്തെയും സങ്കടത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ചൊവ്വാഴ്ച പുതിയ സൈക്കിളുമായി സുനീഷിന്റെ അടുത്തെത്തി. സൈക്കിള്‍ മോഷണം പോയെന്നും ആരുടെയെങ്കിലും കയ്യിലെ ഏതെങ്കിലും ആക്രിക്കടയിലോ കാണുികയാണെങ്കില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് സനീഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

കൈകള്‍ക്കും കാലുകള്‍ക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ വൈകല്യത്തിന് കീഴടങ്ങാതെ ഉരുളിക്കുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തിവരികയാണ് സുനീഷ്. ഒന്‍പതു വയസുള്ള മകന്‍ ജസ്റ്റിസ് വാങ്ങി നല്‍കിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്.

സൈക്കിള്‍ തിരികെ കിട്ടാന്‍ കാത്തിരിക്കുന്ന കുടുബത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ മുഖ്യമന്ത്രി കോട്ടയം ജില്ലാ കഗളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിനു ശേഷം കോട്ടയത്തു നിന്ന് സൈക്കിള്‍ വാങ്ങി കളക്ടടര്‍ സുനീഷിന്റെ വീട്ടില്‍ എത്തുികയായിരുന്നു. പത്രവാര്‍ത്ത വന്നപ്പോള്‍ ഇങ്ങനെ ഒരു ഇടപെടല്‍ പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ സങ്കടം മനസിലാക്കിയതിന് ഒത്തിരി നന്ദിയുണ്ടെന്ന് സുനീഷ് പ്രതികരിച്ചു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക