തിരുവനന്തപുരം: നിമയസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരം പിടിക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.
70ന് മുകളിൽ സീറ്റുകൾ എന്നതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കേവലം കുറച്ച് സീറ്റുകൾ വിജയിക്കുക എന്നതല്ല, മറിച്ച് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് 15 മുതൽ 16 ശതമാനം വരെ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണദാസ് ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിനെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറിയില്ല. ബി.ജെ.പിൽ ഗ്രൂപ്പുകളില്ലെന്നും ബി.ജെ.പി പക്ഷം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം മറുപടി നൽകി.
ശോഭാ സുരേന്ദ്രനെ പറ്റിയുള്ള ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. ശോഭാ സുരേന്ദ്രന്റെ കാര്യത്തിൽ ഞങ്ങൾ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അതൊക്കെ ഇനിയും ആവർത്തിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.