പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റിൽ


മംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഡി.പി.ഐ. നേതാവ് അറസ്റ്റില്‍. എസ്.ഡി.പി.ഐ. ഉള്ളാള്‍ സോണല്‍ പ്രസിഡന്റ് സിദ്ദിഖ് ഉള്ളാളിനെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പാണ്ഡേശ്വരം വനിതാ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതായണ്. ഇതോടെ കുടുംബത്തെ സഹായിക്കാനായി അടുപ്പം സ്ഥാപിക്കുകയും വീട്ടിലെത്തുകയും ചെയ്ത സിദ്ദിഖ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയി.

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പരാതി നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതിന് എസ്.ഡി.പി.ഐ. നേതാക്കളായ നവാസ് ഉള്ളാള്‍, നിസാമുദ്ദീന്‍, ഇഫ്തിക്കര്‍, മുസ്തഫ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക