റിപ്പബ്ലിക് ദിനാഘോഷം നടത്താത്ത മദ്രസകള്‍ അടച്ചുപൂട്ടും.? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്ത് ?71 ഒന്നാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെ ആണ്
സാമൂഹ്യമാധ്യമങ്ങളിൽ ഇന്നലെ മുതൽ ഏറെ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്ത ആണ് റിപ്പബ്ലിക് ദിനം ആഘോഷിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടതായ രീതിയിൽ ഉള്ള വ്യാജ പ്രചാരണം നടക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മദ്രസകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടെന്നും സന്ദേശങ്ങളിലുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്താത്തതും ദേശീയഗാനം ആലപിക്കാത്തതുമായ മദ്രസകള്‍ അടച്ചുപൂട്ടുമെന്നാണ് പ്രചാരണം.

എന്നാല്‍ പ്രചാരണം വ്യാജമാണ്. റിപ്പബ്ലിക് ദിനാചരണം നടത്താത്ത മദ്രസകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് യുപിയിലെ മൈനോരിറ്റി വെല്‍ഫെയര്‍ മന്ത്രി മോഹ്സിന്‍ റാസ അറിയിച്ചു. പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണ്. റിപ്പബ്ലിക് ദിനം മദ്രസകളില്‍ ആഘോഷിക്കണമെന്ന നിര്‍ദേശം മുന്‍പ് നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കാത്തതിന്റെ പേരില്‍ മദ്രസകള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക