സഞ്ചരിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളണിഞ്ഞ് ആഡംബര കാറില്‍, താമസിക്കാൻ അത്യാഢംബര സൗകര്യങ്ങളോട് കൂടിയുള്ള പടുകൂറ്റന്‍ ബംഗ്ലാവ് രണ്ടെണ്ണം; ജോലി ദക്ഷിണേന്ത്യയില്‍ മോഷണം, ഒടുവിൽ കുടുങ്ങിയത് ഇങ്ങിനെ...


വഡോദര: പേരില്‍ പടുകൂറ്റന്‍ ആഡംബര ബംഗഌവ് രണ്ടെണ്ണം. നാട്ടില്‍ സഞ്ചരിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളണിഞ്ഞ് ആഡംബര കാറില്‍. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് ഇടയ്ക്കിടെ നടത്തുന്ന വിമാനയാത്രകള്‍. വന്‍ നഗരങ്ങളിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസം. പക്ഷേ അടുത്തിടെ പോലീസിന്റെ പിടിയില്‍ കുടുങ്ങിയപ്പോഴാണ് നവ്ഘാന്‍ തല്‍പ്പഡ എന്നയാളുടെ ജോലി മോഷണമാണെന്ന വിവരം പുറത്തറിഞ്ഞത്.

അടുത്തിടെ വഡോദരയിലെ ഖേഡാ നാഡിയാഡില്‍ നടത്തിയ ഒരു മോഷണത്തിലെ പ്രതിയെന്ന് സംശയിച്ചാണ് നവ്ഘാന്‍ തല്‍പ്പഡയെ ആനന്ദ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അധികം താമസിയാതെ തന്നെ അന്തര്‍ സംസ്ഥാന മോഷണം പതിവാക്കിയിരുന്ന ഒരു വമ്പന്‍ സ്രാവിനെയാണ് തങ്ങള്‍ പിടിച്ചതെന്ന് അവര്‍ മനസ്സിലാക്കിയത്.

ബംഗലുരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലായി പറന്നു നടക്കുകയും രണ്ടു ദിവസം സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് സ്ഥലത്തേക്കുറിച്ച് പഠനം നടത്തി ദക്ഷിണേന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ കണ്ടെത്തുകയും മോഷണം നടത്തുകയുമായിരുന്നു രീതി. മോഷണം നടത്താന്‍ വേണ്ടി ആളില്ലാത്ത വീടുകള്‍ കണ്ടെത്താന്‍ പ്രദേശത്തെ തന്റെ സംഘാംഗങ്ങളെ ഉപയോഗപ്പെടുത്തുകയോ സ്വയമേ ഇക്കാര്യം കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുകയോ ഒക്കെയാണ് നവ്ഘാന്റെ രീതി.

ഇതിനിടയില്‍ ഖേഡാ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഖേഡയിലെ നാഡിയാഡ് നഗരത്തിലെ ഉമ്രേത്ത് താലൂക്കിലെ ആനന്ദിലെ ഒഡേ ഗ്രാമത്തില്‍ ഇയാള്‍ക്ക് 360 ഡിഗ്രിയില്‍ നൈറ്റ് വിഷനോട് കൂടിയ അത്യാധുനിക സിസിടിവി ക്യാമറയാലും മോഷന്‍ സെന്‍സറിനാലും സുരക്ഷിതമാക്കപ്പെട്ട രണ്ടു പടുകൂറ്റന്‍ അത്യാധുനിക ബംഗ്ലാവുകള്‍ ഉണ്ടെന്നു കണ്ടെത്തി. കഴിയാവുന്ന എല്ലാ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആഡംബര വേഷത്തില്‍ ആഡംബര കാറുകളിലായിരുന്നു ഇയാള്‍ നാട്ടു വഴികളിലൂടെ സഞ്ചരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇയാള്‍ ഒരു കള്ളനാണെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. ഈ സമയത്ത് ഇയാളുടെ പേരില്‍ 22 കുറ്റകൃത്യങ്ങളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ നടത്തിയ വന്‍ മോഷണങ്ങളുടെ പേരില്‍ പല തവണ ചെന്നൈ പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്.

അഹമ്മദാബാദ്, മുംബൈ, ബറോഡ വിമാനത്താവളങ്ങളില്‍ നിന്നും ഹൈദരാബാദ്, ചെന്നൈ, ബംഗലുരു നഗരങ്ങളിലേക്ക് ഇയാള്‍ പതിവായി യാത്ര നടത്തിയിരുന്നു. ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് രണ്ടു ദിവസം താമസിക്കുന്നതിനിടയില്‍ മോഷണം നടത്താനുള്ള വീടുകള്‍ കണ്ടു വെയ്ക്കുകയും പിന്നീട് ഇവിടെ മോഷണം നടത്തുകയും ചെയ്യും. അതിന് ശേഷം തൊട്ടടുത്ത ദിവസം ഗുജറാത്തിലേക്ക് മടങ്ങും. കഴിഞ്ഞയാഴ്ച നഡിയാഡില്‍ സി എം സ്മിത്ത് ആന്റ് സണ്‍സ് ലിമിറ്റഡിന്റെ പേരിലുള്ള നഡിയായിലെ ഒരു ബംഗ്ലാവില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് നവ്ഘാന്‍ തല്‍പ്പഡേയും മറ്റ് മൂന്ന് പേരെയും പോലീസ് സംശയാസ്പദമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരില്‍ നിന്നും 45.95 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിന് പിന്നാലെ നൗഘാന്‍ ഹൈദരാബാദില്‍ നടത്തിയ രണ്ടു മോഷണത്തിന്റെയും ചെന്നൈയില്‍ നടത്തിയ ഒരു മോഷണത്തിന്റെയും വിവരം പോലീസിന് നല്‍കി. സംസ്ഥാനത്തിന് പുറത്ത പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ വെയ്ക്കുന്നതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി കണ്ടുപിടിക്കാനും കഴിയില്ലായിരുന്നു. വെറും 12 ാം ക്ലാസ്സ് മാത്രം പാസ്സായ ഇയാള്‍ക്ക് നിയമത്തിലും പോലീസ് നടപടിയിലുമെല്ലാം നല്ല പരിജ്ഞാനം ഉണ്ട്. അതുകൊണ്ടു തന്നെ നിയമത്തിന്റെ പഴുതുകള്‍ കണ്ടു പിടിച്ചായിരുന്നു കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. പോലീസ് അന്വേഷണം നടത്തിയാലും കൂടുതല്‍ തുമ്പുകളൊന്നും കിട്ടാതെ കേസ് അവസാനിപ്പിക്കേണ്ടിയും വരും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക