ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് യുവതിയെ ജീവനക്കാർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി


ചെന്നെ: ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ നാലപ്പത്തുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു . ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. ഇന്നലെ അര്‍ദ്ധ രാത്രി ഒരുമണിയോടെ താമ്പരം റയില്‍വേ യാര്‍ഡിലാണ് സംഭവം.യുവതിയുടെ പരാതിയിൽ താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട് ജീവനക്കാര്‍ അറസ്റ്റിലായി.

ചെങ്കല്‍പേട്ട് പാരന്നൂര്‍ സ്വദേശി ട്രെയിനുകളിലും സ്റ്റേഷനുകളിലും പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തിയാണു കുടുംബം പുലര്‍ത്തുന്നത്. കച്ചവടം കഴിഞ്ഞു പല്ലാവരത്തു നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. തൊട്ടടുത്തുള്ള ഗുരുവഞ്ചേരിയെത്തിയപ്പോഴേക്കും ക്ഷീണം കാരണം തിരക്കൊഴിഞ്ഞ ട്രെയിനിലിരുന്ന് മയങ്ങിപോയി. ചെങ്കല്‍പേട്ടില്‍ സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ അറ്റകുറ്റപണികള്‍ക്കായി ഒരു കിലോമീറ്റര്‍ അകലെയുള്ള താമ്പരം യാര്‍ഡിലേക്കു യാത്ര തുടര്‍ന്നതു യുവതി അറിഞ്ഞില്ല.

ചെങ്കല്‍പേട്ടില്‍ നിന്ന് ട്രെയിനില്‍ കയറിയ കരാര്‍ തൊഴിലാളികളായ സുരേഷും അബ്ദുള്‍ അജീസും യുവതി ഉറങ്ങികിടക്കുന്നതു കണ്ട് അടുത്തുകൂടി ശല്യം ചെയ്തതു. യുവതി എഴുന്നേറ്റെങ്കിലും പിന്നീട് ബലം പ്രയോഗിച്ചു കീഴ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക