സാംസങ് ഗാലക്‌സി S20, S20+, S20 അൾട്ര സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം..


അടുത്ത സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് അടുത്ത തലമുറ ഗാലക്‌സി എസ്21 സീരീസ് സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതിന്റെ മുൻഗാമിയായ ഗാലക്‌സി എസ്20 സീരീസ് സ്മാർട്ട്ഫോണുകൾക്ക് സാംസങ് വില കുറച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് വിലക്കുറവ് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. ജനുവരി 31 വരെ മാത്രം ലഭിക്കുന്ന ഓഫറാണ് ഈ വിലക്കിഴിവ്.

സാംസങ് ഗാലക്‌സി എസ്20

സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 49,999 രൂപയാണ് ഇപ്പോൾ വില. ഈ സ്മാർട്ട്ഫോണിന് നേരത്തെ 59,499 രൂപ വിലയുണ്ടായിരുന്നു. ഗാലക്സി എസ്20 പ്ലസ് മോഡൽ ഇപ്പോൾ 56,999 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഈ മോഡലിന്റെ വില 72,990 രൂപയായിരുന്നു. ഗാലക്‌സി എസ്20 അൾട്രയ്ക്ക് ഇപ്പോൾ 76,999 രൂപയാണ് വില. ഈ ഡിവൈസിന്റെ യഥാർത്ഥ വില 86,999 രൂപയാണ്. കമ്പനിയുടെ ഔദ്യോഗിക സൈറ്റിലും ഇ-കൊമേഴ്‌സ് സൈറ്റുകളിലും നേരത്തെയുള്ള വിലയ്ക്ക് തന്നെയാണ് ഇപ്പോഴും ഈ സ്മാർട്ട്ഫോണുകൾ വിൽക്കുന്നത്.

സാംസങ് ഗാലക്‌സി എസ്20:
സവിശേഷതകൾ

ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് ഗാലക്സി എസ്20. ക്യുഎച്ച്ഡി + റെസല്യൂഷനോടുകൂടിയ 2കെ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 2.5 ഡി കർവ്ഡ് കോർണിംഗ് ഗോറില്ല ഗ്ലാസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഗാലക്‌സി എസ്20 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മുൻനിര എക്‌സിനോസ് 990 എസ്ഒസിയാണ്. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്.

64 എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി വൈഡ് ആംഗിൾ ലെൻസ്, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. 24 എഫ്പി‌എസിൽ 8 കെ വീഡിയോ റെക്കോർഡിങ്, 60 എഫ്പി‌എസിൽ 4 കെ വീഡിയോ റെക്കോർഡിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന പിൻക്യാമറ സെറ്റപ്പാണ് ഡിവൈസിന്റേത്. 2കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള 10 എംപി ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എസ്20 പ്ലസ്: സവിശേഷതകൾ

എക്‌സിനോസ് 990 എസ്ഒസി, 64 എംപി ടെലിഫോട്ടോ ലെൻസ്, എന്നിവയുൾപ്പെടെയുള്ള സ്റ്റാൻഡേർഡ് മോഡലിന് സമാനമായ സവിശേഷതകൾ തന്നെയാണ് എസ്20 പ്ലസ് വേരിയന്റിലും സാംസങ് നൽകിയിട്ടുള്ളത്. എസ് 20യെക്കാൾ വലിയ ഡിസ്പ്ലെയും വലിയ ബാറ്ററിയുമാണ് എസ്20 പ്ലസിനെ വ്യത്യസ്തമാക്കുന്നത്.

സാംസങ് ഗാലക്‌സി എസ്20 അൾട്ര: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ്20 അൾട്ര മോഡലിലും എക്‌സിനോസ് 990 എസ്ഒസി തന്നെയാണ് ഉള്ളത്. 8 കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള 108 എംപി ടെലിഫോട്ടോ സെൻസറാണ് ഗാലക്‌സി എസ് 20 അൾട്രയിൽ സാംസങ് നൽകിയിട്ടുള്ളത്. അൾട്രാ മോഡലിൽ ഫാസ്റ്റ് വയർലെസ്, ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക