തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ചകളിലെ അവധി ഇനിയില്ല. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും ഇനിമുതല്‍ പ്രവര്‍ത്തി ദിവസമായിരിക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചത്. ശനിയാഴ്ചകളിലും ഒന്നിടവിട്ട ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ശനി ഒഴികെയുള്ള ദിവസങ്ങളിലെ അവധി ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് ശനിയും പ്രവര്‍ത്തി ദിവസക്കിയത്. ഇതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തും.