സിഗ്നൽ ആപ്പ് സുരക്ഷിതമോ? വാട്സപ്പിൽ നിന്നും സിഗ്നലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പ് അതിന്റെ ടേംസും പ്രൈവസി പോളിസിയും അപ്‌ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ടെക് ലോകത്ത് ചർച്ചയാകുന്നത്. വാട്സ്ആപ്പിന്റെ ഈ നീക്കം പലരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാട്സ്ആപ്പിന് പകരം ഉപയോഗിക്കാവുന്ന ആപ്പുകളെ പറ്റി ആളുകൾ ആലോചിക്കുകയാണ്. വാട്സ്ആപ്പിന് പകരക്കാരനാവാൻ ഏറ്റവും യോഗ്യതയുള്ള ആപ്പായി വലിയൊരു വിഭാഗം ആളുകൾ കാണുന്നത് സിഗ്നൽ എന്ന ആപ്പിനെയാണ്.

എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ,

വീഡിയോ, വോയ്‌സ് കോളിംഗ് സപ്പോർട്ട്, ഒരൊറ്റ ക്ലിക്കിലൂടെ ലളിതമായ ഫയൽ ഷെയറിങ് എന്നിവയടക്കമുള്ള സവിശേഷതകളാണ് വാട്സ്ആപ്പിനെ ഇത്രയും ജനപ്രീയമാക്കിയത്. ഈ സവിശേഷതകൾ നൽകുന്ന ടെലിഗ്രാം, ലൈൻ, ഐമെസേജ് എന്നിവയടക്കമുള്ള നിരവധി ആപ്പുകൾ ഇന്ന് ലഭ്യമയാണ്. എന്നാൽ ഇവയെയെല്ലാം മറികടന്ന് വാട്സ്ആപ്പിന് സുരക്ഷിതമായ ഒരു ബദലായി മാറിയിരിക്കുകയാണ് സിഗ്നൽ എന്ന ആപ്പ്.

എന്താണ് സിഗ്നൽ?

സ്വകാര്യതയിൽ (പ്രൈവസി) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മെസേജിങ് ആപ്പാണ് സിഗ്നൽ. 'സേ ഹലോ ടു പ്രൈവസി' എന്ന ടാഗ്‌ലൈനോടെയാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വാട്സ്ആപ്പ് പോലെ തന്നെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്ത സേവനമാണ് സിഗ്നലിന്റേത്. ആൻഡ്രോയിഡ്, ഐഒഎസ്, ക്രോം പ്ലാറ്റ്ഫോമുകളിൽ സിഗ്നൽ ലഭ്യമാണ്. ഇതൊരു സൌജന്യ ആപ്പാണ്. മറ്റേത് മെസഞ്ചർ ആപ്ലിക്കേഷനുകളെയും പോലെ തന്നെയാണ് ഇതിന്റെയും പ്രവർത്തനം.

സിഗ്നൽ ആപ്പ് കുറച്ച് കാലമായി നിലവിലുണ്ടെങ്കിലും വാട്സ്ആപ്പ് അടുത്തിടെ പ്രഖ്യാപിച്ച പ്രൈവസി പോളിസികളിലെ മാറ്റങ്ങൾക്ക് ശേഷമാണ് സിഗ്നൽ ആപ്പ് നേട്ടമുണ്ടാക്കി തുടങ്ങിയത്. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ കഴിഞ്ഞ കുറച്ച് മണിക്കൂറിനുളളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. വീണ്ടും സജീവമായ ഈ ആപ്പ് പുതിയ രജിസ്ട്രേഷനുകൾ സ്വീകരിക്കുന്ന തിരക്കിലാണ്.

ആരാണ് സിഗ്നലിന്റെ ഉടമസ്ഥൻ?

സിഗ്നൽ വികസിപ്പിച്ചെടുത്തത് സിഗ്നൽ ഫൌണ്ടേഷനും സിഗ്നൽ മെസഞ്ചർ എൽ‌എൽ‌സിയും ആണ്. ഇത് ലാഭം പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന കമ്പനിയല്ല. നിലവിൽ സിഗ്നൽ മെസഞ്ചറിന്റെ സിഇഒയും വാട്‌സ്ആപ്പ് സഹസ്ഥാപകനുമായ ബ്രയാൻ ആക്ടണും അമേരിക്കൻ ക്രിപ്റ്റോഗ്രാഫറായ മോക്സി മാർലിൻസ്പൈക്കും ചേർന്നാണ് സിഗ്നൽ എന്ന പ്ലാറ്റ്ഫോം ഉണ്ടാക്കിയത്.

സിഗ്നൽ ഏത് രാജ്യത്തിലെ ആപ്പാണ്

യുഎസ്എയിലെ കാലിഫോർണിയയാണ് സിഗ്നൽ ആപ്പിന്റെ ഉത്ഭവ സ്ഥാനം. ഇതൊരു ചൈനീസ് കമ്പനിയാണോ എന്ന സംശയം പലർക്കും ഉണ്ടാവുന്നുണ്ട്. എന്നാൽ ഏതെങ്കിലും ചൈനീസ് കമ്പനിയുമായി സിഗ്നലിന് ബന്ധമൊന്നും ഇല്ല. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് എന്നാണ് ഈ കമ്പനിയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ ഇന്റർനെറ്റിൽ ഈ ആപ്പിന്റെ രാജ്യം ഏതെന്ന് സെർച്ച് ചെയ്യുന്നുണ്ട്.

സിഗ്നൽ സുരക്ഷിതമാണോ? ഇത് ഡാറ്റ ശേഖരിക്കുന്നുണ്ടോ?

വാട്സ്ആപ്പും മറ്റ് നിരവധി ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളും പെർഫോമൻസ് ഡാറ്റ, ഡിവൈസ് ഐഡി, അഡ്വർട്ടൈസിങ് ഡാറ്റ, പ്രൊഡക്ട് ഇന്ററാക്ഷൻ, പേയ്‌മെന്റ് വിവരങ്ങൾ, ലൊക്കേഷൻ ഡാറ്റ, സെർച്ച് ഹിസ്റ്ററി, എന്നിവയടക്കമുള്ള കാര്യങ്ങൾ ഉപയോക്താവിൽ നിന്ന് ശേഖരിക്കുന്നുണ്ട്. ഇത് വച്ച് നോക്കുമ്പോൾ സിഗ്നൽ ഒരു സുരക്ഷിത ആപ്പാണെന്ന് നിസംശയം പറയാം. ഈ ആപ്പ് യുസർ ഡാറ്റയൊന്നും ശേഖരിക്കുന്നില്ല. രജിസ്ട്രേഷനായി സിഗ്നൽ നിങ്ങളുടെ മൊബൈൽ നമ്പർ മാത്രമേ ആവശ്യപ്പെടുകയുള്ളൂ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക