സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടത് സ്വാഭാവിക നടപടി; ഉമ്മൻചാണ്ടിയ്ക്കു ഭയം എന്തിനെന്ന്- കാനം രാജേന്ദ്രൻ


തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഭയക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ലാവ്ലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത്. അവസാന മന്ത്രിസഭാ യോഗത്തിലായിരുന്നു ആ തീരുമാനമെന്നത് മറക്കേണ്ടെന്നും കാനം ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു എന്ന് കരുതി ഒരു കാര്യവും ചെയ്യരുത് എന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സോളാര്‍ കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഡിഎഫും കോണ്‍ഗ്രസും രംഗത്ത് എത്തി. ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക