സോളാർ കേസ് സിബിഐ അന്വേഷണം; ഓലപാമ്പ് കാണിച്ച് യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ടെ; സർക്കാരിനെതിരെ ആഞ്ഞടിച്ച്- രമേശ് ചെന്നിത്തല


തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്​ വിട്ടതിനെതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേസ് സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഓലപാമ്പ് യു.ഡി.എഫിനെ വിരട്ടാന്‍ നോക്കേണ്ട. സര്‍ക്കാര്‍ നടപടിയെ രാഷ്​ട്രീയമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നെ്​ ഉറപ്പായപ്പോഴാണ്​ വീണ്ടും സോളാര്‍ കേസ്​ കുത്തിപൊക്കിയത്​. വാളയാര്‍ പീഡനകേസിലും പെരിയ ഇരട്ടകൊലയിലും സി.ബി.ഐയെ എതിര്‍ത്ത സര്‍ക്കാറാണ്​ സോളാര്‍ സി.ബി.ഐയെ ഏല്‍പ്പിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിടാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സോളാര്‍ സംബന്ധിച്ച ആറ്​ പീഡന കേസുകളാണ്​ സി.ബി.ഐക്ക്​ വിടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്​. കേസ്​ സംബന്ധിച്ച്‌​ ഇര മുഖ്യമന്ത്രി പിണറായി വിജയന്​ പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ്​ നടപടി.​

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക