ജക്കാർത്ത: ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ തകർന്ന ശ്രീവിജയ എയർലൈൻസ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട്.
വിമാനത്തിന്റെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത് . ജാവ കടലില്‍നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയത് .
കൂടാതെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് അറിയിച്ചു ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ 182 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 62 പേർ വിമാനത്തിലുണ്ടായിരുന്നു.