കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്.എസ്.എഫ് പകലന്തി പ്രക്ഷോഭം


മലപ്പുറം: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി14,15,16 തിയ്യതികളില്‍ പകലന്തി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ കക്കാട് ദേശീയപാതയോരത്താണ് 48 മണിക്കൂര്‍ തുടര്‍ച്ചയായി പകലന്തി പ്രക്ഷോഭം അരങ്ങേറുക.
അതിജീവനത്തിനായുള്ള കര്‍ഷകരുടെ പ്രക്ഷോഭങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചും, കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുമാണ് പ്രക്ഷോഭം നടക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തില്‍ രണ്ടു ദിവസത്തെ അണിനിരക്കും. പ്രഭാഷണം, പാട്ട്, സമരഗീതം, പ്രതിരോധ കവിതകള്‍, സംവാദം, ചര്‍ച്ച, സാംസ്‌കാരിക പരിപാടികള്‍, കര്‍ഷക സഭ തുടങ്ങി വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങള്‍ പരിപാടിയുടെ ഭാഗമായി നടക്കും. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. യൂണിറ്റുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സമരത്തിലെ സ്ഥിരാംഗങ്ങള്‍.
പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സമര പോരാട്ട ഭൂമിയില്‍ നിന്നും പ്രവര്‍ത്തകര്‍ കാല്‍നടയായി കക്കാട് എത്തും. കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, കോഴിക്കോട്, തിരുന്നാവായ, കോട്ടക്കല്‍ ,താനൂര്‍ എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് കാല്‍നടയായി എത്തുക. സമരപന്തലിനോട് ചേര്‍ന്ന് കാര്‍ഷിക വിപണന മേള, പുസ്തകോത്സവം, ജൈവ കൃഷി ചന്ത എന്നിവ ഒരുക്കിയിട്ടുണ്ട്. മമ്പുറം മഖാം സിയാറത്തോടെ പ്രക്ഷോഭത്തിന് തുടക്കമാവും. എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടന്റ് സി കെ റാഷിദ് ബുഖാരി പതാക ഉയര്‍ത്തി പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും.മന്ത്രി ഡോ, കെ ടി ജലീല്‍, എം കെ രാഘവന്‍ എം പി, കെ കെ രാഗേഷ് എം പി,ടി എന്‍ പ്രതാപന്‍ എം പി, എം ബി രജേഷ്, ഡോ, ഹുസൈന്‍ രണ്ടത്താണി, ഫൈസല്‍ എളേറ്റില്‍, വിടല്‍ മൊയ്തു, വി വി പ്രകാശ്, ഇ എന്‍ മോഹന്‍ ദാസ്, നിയാസ് പുളിക്കലക്കത്ത്, റിയാസ് മുക്കോളി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖര്‍ പ്രക്ഷോഭത്തിലെത്തി സമര ഭടന്മാരെ അഭിവാദ്യം ചെയ്യും.

വാര്‍ത്ത സമ്മേളനത്തില്‍ പങ്കടുത്തവര്‍

1. സി എന്‍ ജാഫര്‍ സ്വാദിഖ്
(സെക്രട്ടറി, എസ് എസ്് എഫ് സംസ്ഥാന കമ്മിറ്റി)
2. മുഹമ്മദ് ശരീഫ് നിസാമി
(സെക്രട്ടറി, എസ് എസ്് എഫ് സംസ്ഥാന കമ്മിറ്റി)
3. എം കെ. മുഹമ്മദ് സഫ്‌വാന്‍
കണ്‍വീനര്‍, കര്‍ഷക പ്രക്ഷോഭം
4. ശബീറലി മഞ്ചേരി
(പ്രവര്‍ത്തക സമിതി അംഗം, എസ് എസ്് എഫ് സംസ്ഥാന കമ്മിറ്റി)
5. യൂസുഫ് പെരിമ്പലം
(സെക്രട്ടറി, എസ് എസ്് എഫ് ജില്ലാ കമ്മിറ്റി)

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക