ഭരണഘടനയെ സംരക്ഷിക്കലാണ് ഫാസിസത്തെ ചെറുക്കാനുള്ള പോംവഴി: എസ്.എസ്.എഫ്


എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനീസ് മുഹമ്മദ് ആലപ്പുഴ പ്രഭാഷണം നടത്തുന്നു..

ചാവക്കാട്: മത നിരപേക്ഷത അടിസ്ഥാന മൂല്യമായി കാണുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയുടെ കരുത്ത്. വൈവിധ്യങ്ങളും വൈരുദ്ധ്യവും ധാരാളമുണ്ടെങ്കിലും ഇന്ത്യ ഇന്ത്യയായി നിലനില്‍ക്കുന്നത് ഭരണഘടനയുടെ ശക്തിയിലാണ്. സമീപകാലത്ത് ഭരണഘടനയെ നിഷ്പ്രഭമാക്കാനും നിഷ്ഫലമാക്കാനുമുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി ബഷീര്‍ പറഞ്ഞു. എസ് എസ് എഫ് തൃശൂര്‍ ജില്ല സ്റ്റുഡന്‍സ് കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നതിന്‍റെ 72ാമത് വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി ശബ്ദമുയരണം. മതവും രാഷ്ട്രീയവും കൂട്ടി കുഴക്കുന്നത് ഇന്ത്യയുടെ മതേതര പാരമ്പര്യത്തിനെതിരാണ്. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി അത്തരം നീക്കങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ അനുസ്മരണ പരിപാടിയുടെ വേദിയില്‍ നിന്നുയര്‍ന്ന മുദ്യാവാക്യങ്ങള്‍ അത്തരം ലക്ഷ്യങ്ങള്‍ വെച്ചുള്ളതാണ്. അവയെ നിരാകരിക്കാനും ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കാനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് ഐ ഡി സി സ്ക്കൂളില്‍ നടന്ന ജില്ല കൗണ്‍സില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്‍റ് പി സി റഊഫ് മിസ്ബാഹിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്തു. എസ് എസ് എഫിന്‍റെ 2021 -2023 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ ജില്ലാ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി അനീസ് മുഹമ്മദ് ആലപ്പുഴ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. എ. എ ജഅഫര്‍, പി.എം.എസ് തങ്ങള്‍ ബ്രാലം,പി എച്ച് സിറാജുദ്ദീൻ സഖാഫി, പി. കെ ജഅഫർ, സി എം എ കബീർ,എ എ കടങ്ങോട് എന്നിവര്‍ സംസാരിച്ചു. നൗഷാദ് മൂന്നുപീടിക,ഹുസൈന്‍ ഹാജി പെരിങ്ങാട്,ഡോ.അബ്ദുറസാഖ് ബുസ്താനി എടശ്ശേരി എന്നിവര്‍ സംബന്ധിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ശിഹാബ് സഖാഫി താന്ന്യം (പ്രസിഡന്‍റ് ) , ശനീബ് മുല്ലക്കര (ജന:സെക്രട്ടറി), ഹുസൈൻ ഫാളിലി എറിയാട് (ഫിനാന്‍സ് സെക്രട്ടറി), ഇയാസ് പഴുവിൽ,അനസ് ചേലക്കര,ഷാഫി ഖാദിരി കൊറ്റംകുളം, റിയാസ് ചക്കാലത്തറ,മൻസൂർ വരാന്തരപ്പിള്ളി,താഹിർ ചേറ്റുവ,മുനീർ ഖാദിരി തിരുനെല്ലൂര്‍,റിയാസ് അഹ്സനി കൂളിമുട്ടം,സ്വദിഖ് ഫാളിലി കല്ലൂര്‍ (സെക്രട്ടറിമാര്‍),
ഹുസൈൻ താന്യം,ഫർഷാദ് സുഹ് രി കൂളിമുട്ടം,ശംസുദ്ധീൻ സഖാഫി വടക്കാഞ്ചേരി (സെക്രട്ടറിയറ്റ് അംഗങ്ങൾ)

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക