ഭരണഘടനയിലേക്ക് തിരിച്ചു പോകലാണ് ജനാധിപത്യ ഇന്ത്യക്ക് പരിഹാരം: എസ്.എസ്.എഫ് പള്ളിക്കര സെക്ടർ


പൂച്ചക്കാട്: എസ് എസ് എഫ് പള്ളിക്കര സെക്ടർ ന് കീഴിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടന ഭരിക്കട്ടെ എന്ന പ്രമേയത്തിൽ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി എം ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഫാറൂഖ് സഖാഫി എരോൽ മുഖ്യ പ്രഭാഷണം നടത്തി.ഭരണ ഘടനയിലേക്ക് തിരിച്ചു പോകലാണ് ജനാതിപത്യ ഇന്ത്യക്ക് പരിഹാരമെന്ന് അദേഹം അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കെ പി മുഹമ്മദ് കുഞ്ഞി , എസ് വൈ എസ് ജനറൽ സെക്രട്ടറി ഇല്യാസ് തൊട്ടി, ഡിവിഷൻ സെക്രട്ടറി ജബ്ബാർ ബിലാൽ എന്നിവർ ആശംസാ പ്രഭാഷണം നടത്തി. സെക്ടർ പ്രസിഡന്റ് സമദ് മുസ്‌ലിയാർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി സഹൽ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക