വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം: ഹോം സ്‌റ്റേ ഉടമ ടെന്റ് കെട്ടിയത് ലൈസന്‍സ് ഇല്ലാതെ


കൽപ്പറ്റ: വയനാട്ടില്‍ വിനോദയാത്രക്കെത്തിയ യുവതിയെ ടെന്റില്‍ വെച്ച് കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. ലൈസന്‍സ് ഇല്ലാതെയാണ് ഹോം സ്‌റ്റേ ഉടമ ടെന്റ് കെട്ടിയതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, ടെന്റ് കെട്ടാന്‍ പ്രത്യേക ലൈസന്‍സിന്റെ ആവശ്യമില്ലെന്ന് ഹോം സ്‌റ്റേ ഉടമയും പറയുന്നു.

മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ശഹാന (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 7. 45 നായിരുന്നു ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ശഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. വനാതിർത്തിയിലാണ് ദാരുണസംഭവം നടന്ന റിസോർട്ട് പ്രവർത്തിച്ചിരുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക