‘ഇത് അവകാശത്തിനായുള്ള പോരാട്ടം’; റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി ശക്തമാക്കാനൊരുങ്ങി കര്‍ഷകർ, പഞ്ചാബില്‍ നിന്ന് നിരവധി ട്രാക്ടറുകള്‍ രാജ്യ തലസ്ഥാനത്തേക്ക്


ഛത്തീസ്ഗഡ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയങ്ങള്‍ക്ക് സൂപ്രീം കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയെങ്കിലും സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് നടത്താനിരുന്ന ട്രാക്ടര്‍ റാലിയിലേക്ക് കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍.

പഞ്ചാബില്‍ ഗുരദ്വാരകള്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ യോഗങ്ങള്‍ നടത്തുന്നുണ്ട്. കര്‍ഷക സമരത്തില്‍ പങ്ക് ചേരണമെന്ന ആഹ്വാനമാണ് ഗുരുദ്വാരകള്‍ വഴി കര്‍ഷകര്‍ നടത്തുന്നത്. ഇപ്പോള്‍ നമ്മള്‍ സമരം നടത്തുന്ന കര്‍ഷകരുടെ പങ്കാളികളാകാന്‍ തയ്യറായില്ലെങ്കില്‍ പിന്നൊരിക്കലും അതിനുള്ള അവസരം നമ്മുക്ക് ലഭിക്കില്ല. ഇത് നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ് എന്നീ സന്ദേശങ്ങളും ഉച്ചഭാഷിണി വഴി ഗുരുദ്വാരകളില്‍ ഉയരുന്നുണ്ട്.

പഞ്ചാബിലെ അമൃതസറില്‍ നിന്ന് നിരവധി ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പുറപ്പെട്ടു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃതസാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ജനുവരി 20 ന് മുന്‍പ് തന്നെ പഞ്ചാബിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് കര്‍ഷകരെ ഡല്‍ഹിയില്‍ എത്തിക്കും.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനെ സ്വാഗതം ചെയ്യുകയും നിയമങ്ങള്‍ പരിശോധിക്കാന്‍ കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമാണിക്ക് ഗ്രാമങ്ങളില്‍ നിയമത്തിന്‍ പകര്‍പ്പുകള്‍ രാജ്യവ്യാപകമായി കത്തിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക