ട്രംപിന്റെ റോള്‍സ് റോയ്‌സ് ഫാന്റം കാര്‍ ലേലത്തില്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം ലേലത്തില്‍ വാങ്ങാനുള്ള നീക്കവുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. കാര്‍ വാങ്ങുന്നതിനൊപ്പം ട്രംപിന്റെ ഓട്ടോഗ്രാഫും ലഭ്യമാകും. സോഷ്യല്‍ മീഡിയ വഴി ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎസിലെ ലേല വെബ്‌സൈറ്റായ മെകം ഓക്ഷന്‍സിന്റെ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തിന് വച്ചിരിക്കുന്നത്. മൂന്നു മുതല്‍ നാലു ലക്ഷം ഡോളര്‍ (എകദേശം 2.20 മുതല്‍ 2.90 കോടി രൂപ) ആണ് കാറിന് വിലയിട്ടിരിക്കുന്നത്. പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് ഉപയോഗിച്ച കാറുകളിലൊന്നാണ് ഇത്. എന്നാല്‍ നിലവില്‍ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്കാണ്.

എന്നാല്‍ കാറിന്റെ ഓണേഴ്‌സ് മാനുവലില്‍ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. ‘I loved this car, it is great! Best of luck’ എന്നാണു ട്രംപ് കുറിച്ചിരിക്കുന്നത്. കാര്‍ ഇതുവരെ 91,249 കിലോമീറ്ററാണ് ഓടിയിട്ടിട്ടുണ്ട്. 2010ല്‍ ആകെ 537 ഫാന്റം കാറുകളാണ് റോള്‍സ് റോയ്‌സ് നിര്‍മിച്ചിരുന്നത്. ഇതിലൊന്നാണ് അതേവര്‍ഷം ട്രംപ് വാങ്ങിയത്.

ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക