ഉടമസ്ഥരില്‍ താൽക്കാലിക ആവശ്യത്തിന് വാങ്ങുന്ന ആഡംബര കാറുകള്‍ മറിച്ചുവിറ്റ് പണം തട്ടുന്ന ‘വണ്ടി ചോര്‍ അലി’ അവസാനം പൊലീസ് പിടിയിൽ


കോഴിക്കോട് : ആഡംബര കാറുകള്‍ ഉടമസ്ഥരില്‍ നിന്ന് തന്ത്രപൂര്‍വ്വം തട്ടിയെടുക്കുന്ന ‘വണ്ടി ചോര്‍ അലി’ അവസാനം കുടുങ്ങി. കോഴിക്കോട് തൊട്ടില്‍ പാലം സ്വദേശിയായ ‘വണ്ടി ചോര്‍ അലി’ എന്നറിയപ്പെടുന്ന മുഹമ്മദാലി (48) ആണ് അറസ്റ്റിലായത്. ഉടമസ്ഥരില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ തട്ടിയെടുത്ത ശേഷം വില്‍പ്പന നടത്തി ലക്ഷങ്ങള്‍ നേടുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ആഡംബര വാഹനങ്ങള്‍ താത്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ച് വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ പതിവ്. താമരശ്ശേരി പൂനൂരില്‍ നിന്നും വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ ഹുണ്ടായ് 120 കാര്‍ മറിച്ചു വിറ്റ കേസിലാണ് ഇപ്പോള്‍ ഇയാള്‍ കുടുങ്ങിയത്. മാസങ്ങളായി തൊട്ടില്‍പാലത്തും പരിസര പ്രദേശങ്ങളിലും കര്‍ണാടക സിം ഉപയോഗിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു ഇയാള്‍.

കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തില്‍ നാല്‍പ്പതിലധികം വാഹനങ്ങള്‍ വിറ്റ് കാശാക്കിയതായി പൊലീസ് കണ്ടെത്തിയത്. പ്രതിക്ക് ഒളിവ് സങ്കേതം ഒരുക്കിയവരെയും കൂട്ടാളികളേയും നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക