'നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു'; പ്രിയതമക്ക് ജന്മദിനാശംസകളുമായി ഡിവൈഎഫ്ഐ നേതാവ് റിയാസ്


കോഴിക്കോട്: വിവാഹത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തില്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ ആശംസ. ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് റിയാസ് കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

'നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു. ജന്മദിനാശംസകള്‍.' എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക