നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസീദ്ധികരിച്ചു


തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2.67 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കരാം മീണ പറഞ്ഞു. സ്ത്രീവോട്ടര്‍മാര്‍ 1,37,79,263 പുരുഷ വോട്ടര്‍മാര്‍ 1,02,95,202, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 221 ആയി ഉയര്‍ന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. മലപ്പുറത്ത് 32,14,943 വോട്ടര്‍മാരാണുള്ളത്.

ഇത്തവണ പുതുതായി വോട്ട് ചെയ്യുന്നവര്‍ 2.99 ലക്ഷം പേരാണ്. അതേസമയം 1.56 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും ടിക്കറാം മീണ വ്യക്തമാക്കി. ഒരു പോളിങ് സ്‌റ്റേഷനില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. അതിനാല്‍ ഇത്തവണ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിക്കും. പുതുതായി 15,730 പോളിങ് സ്‌റ്റേഷനുകള്‍ കൂടി വരുന്നതോടെ 40,771 പോളിങ് സ്‌റ്റേഷനുകള്‍ ആകും.

ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഇനി രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുക. വൈകി അപേക്ഷിക്കുന്നവരുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിലുള്ള കാലതാമസം മൂലം പട്ടികയില്‍ ഉള്‍പ്പെടാതെ പോകാന്‍ ഇടയുള്ളതിനാല്‍ എത്രയും നേരത്തെ അപേക്ഷിക്കുന്നതാണ് നല്ലതെന്നും ടിക്കറാം മീണ വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക