കുറ്റ്യാടിയില്‍ പൊലീസിനെ ആക്രമിച്ച സംഭവം; 10 സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി


കോഴിക്കോട്: കുറ്റ്യാടിയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ ഒളിവില്‍പോയ മുഖ്യ പ്രതിയായ ആമ്പാട്ട് അശോകന്‍ കീഴടങ്ങി. പൊലീസിനെ ആക്രമിച്ച കേസില്‍ അശോകന്‍ ഉള്‍പ്പെടെ പത്ത് പേരാണ് കീഴടങ്ങിയത്. സിപിഎം നിട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി ആമ്പാട്ട് അശോകന്‍ 2014ല്‍ ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.

കഴിഞ്ഞദിവസം രാത്രിയില്‍ വധശ്രമക്കേസ് പ്രതിയായ അശോകനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ സംഘടിത ആക്രമണമുണ്ടായി.
കുറ്റ്യാടി എസ് ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിന്‍, രജീഷ്, സണ്ണികുര്യന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇതിനിടെ അശോകന്‍ രക്ഷപ്പെട്ടു. 2016 മെയ് 21ന് ബിജെപി പ്രവര്‍ത്തകനായ മണിയെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അശോകന്‍. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അശോകനെ പിടികൂടാന്‍ പൊലീസെത്തിയത്.

കണ്ടാലറിയാവുന്ന 50 ലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശോകന്റെ ബന്ധുക്കളും സിപിഎം പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയത്. പൊലീസുകാര്‍ കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും അശോകനെ പിടികൂടാനായിരുന്നില്ല.ആക്രമണത്തിൽ എസ്‌ഐ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിരുന്നു. പരിക്കേറ്റ എസ്ഐ വി.കെ. അനീഷ്, സിപിഒ രജീഷ്, ഹോംഗാർഡ് സണ്ണി കുര്യൻ എന്നിവരെ കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രിയിലും സിപിഒ സബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2016 മേയ് 21–ന് ബിജെപി പ്രവർത്തകൻ വടക്കേ വിലങ്ങോട്ടിൽ മണിയെ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അശോകൻ. കോടതിയുടെ അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ രാത്രി പത്തേമുക്കാലോടെയാണ് പൊലീസ് സംഘം വീട്ടിലെത്തി അശോകനെ കസ്റ്റഡിയിൽ എടുത്തത്. വീടിനു താഴെ നിർത്തിയിട്ട പൊലീസ് വാഹനത്തിൽ പ്രതിയെ കയറ്റിയപ്പോൾ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ പ്രതിയെ മോചിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കല്ലേറിലാണ് സിപിഒ സബിന് മുഖത്ത് സാരമായി പരുക്കേറ്റത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.