കരിഞ്ചോലമല ദുരന്തം; വാക്കുപാലിച്ച് കേരള മുസ്‌ലിം ജമാഅത്ത്, ദുരന്ത ബാധിതർക്കായി നിർമിച്ചുനൽകിയ 10 വീടുകൾ കൈമാറി


താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കേരള മുസ്‌ലിം ജമാഅത്ത് പത്ത് കുടുംബങ്ങൾക്ക് നിർമിച്ചുനൽകിയ വീടുകൾ കൈമാറി. വീഡിയോ കോൺഫറൻസിലൂടെ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൂനൂരിൽ നടന്ന പൊതുസമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പുനരധിവാസ കമ്മിറ്റി കൺവീനർ ഡോ. സയ്യിദ് അബ്ദു സ്വബൂർ അവേലം അധ്യക്ഷനായി.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ ഭവനങ്ങളുടെ രേഖകൾ കരിഞ്ചോല പുനരധിവാസ കമ്മിറ്റി ചെയർമാൻ കാരാട്ട് റസാഖ് എംഎൽഎക്ക് കൈമാറി.

2018 ജൂൺ 14ന് കോഴിക്കോട് ജില്ലയിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട ദുരന്തം ഹൃദയഭേദകമായിരുന്നു. ഇവരെ പുനരദിവസിക്കുന്നതിന് എംഎൽഎ കാരാട്ട് രസാഖിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മറ്റിയുടെ ആവശ്യപ്രകാരം ആണ് കേരള മുസ്‌ലിം ജമാഅത്ത് വീടുകൾ നിർമിച്ചു നൽകിയത്.

ചടങ്ങിൽ പി.ടി.എ റഹീം എംഎൽഎ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എ. പി അബ്ദുൾ ഹക്കീം അസ്ഹരി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് നിജിൽ രാജ്, കൊടുവള്ളി ബ്ളോക് പഞ്ചായത്ത് അംഗം നിധീഷ് കള്ളുതോട് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.