മത്സ്യതൊഴിലാളികൾക്കായുള്ള പുനരധിവാസപദ്ധതി; പൊന്നാനിയിൽ നിർമിച്ച 128 കുടുംബങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഈ മാസം അവസാനത്തോടെ കൈമാറും


പൊന്നാനി: പൊന്നാനി പ്രദേശത്തെ കടലിനോട് ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യതൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യം വെച്ച് പൊന്നാനി
ഹാർബർ ഡിപ്പാർട്ട്മെന്റിന്റെ 2 ഏക്കർ സ്ഥലത്ത് 128 കുടുംബങ്ങൾക്ക് 12.80 കോടി രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. 6 സമുച്ചയങ്ങളിലായി 48 ഭവനം ഇപ്പോൾ പൂർത്തീകരിച്ചു കഴിഞ്ഞു. മാർച്ച് 31നകം 124 ഫ്ലാറ്റുകളുടെയും നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു.


രണ്ടാംഘട്ടമായി ഹാർബറിലെ തന്നെ 94 സെന്റ്‌ സ്ഥലം കൂടി പുനർഗേഹം പദ്ധതിക്കായി നൽകിയിരിക്കുന്നു. അവിടെ 5 നിലകളിലായി 100 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്. അതിന് 10 കോടി രൂപയും അനുവദിച്ചു. നിർമ്മാണം അതിവേഗം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനിയിൽ മാത്രം മൽസ്യ തൊഴിലാളികളുടെ പുനരധിവാസത്തിന് 22.8 കോടി രൂപയുടെ പദ്ധതി ആണ് സർക്കാർ നടപ്പിലാക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.