ഛത്തീസ്ഗഢ്: പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐയ്ക്കും വൻ മുന്നേറ്റം. മാനസ ജില്ലയിലെ ജോഗ പഞ്ചായത്തിലെ 13 വാർഡിൽ 12ലും സി.പി.ഐ പിന്തുണച്ച സ്ഥാനാർത്ഥികൾ വിജയിച്ചു. 2015 ലെ തിരഞ്ഞെടുപ്പിലും പഞ്ചായത്തിൽ സി.പി.ഐയ്ക്ക് സമാനമായ മുന്നേറ്റമുണ്ടായിരുന്നു. ബക്കറ്റ് ചിഹ്നത്തിലാണ് സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിച്ചത്.
വിജയിച്ചതിൽ ആറുപേർ സ്ത്രീകളാണ്. ശിരോമണി അകാലിദളും കോൺഗ്രസും സ്വന്തം ചിഹ്നത്തിലല്ല ജോഗയിൽ മത്സരിച്ചത്. പഞ്ചാബിൽ കോൺഗ്രസിന് വൻ മുന്നേറ്റമാണ് നടന്നത്.
എട്ട് കോർപ്പറേഷനിലേക്കും 109 നഗര പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിഭാഗവും കോൺഗ്രസ് പിടിച്ചെടുത്തു.